തമസ്കരിക്കപ്പെടുന്ന നവോത്ഥാന നായകര്‍
നവോത്ഥന നായകരുടെ നീണ്ട ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമ്പോല്‍
നമ്മുടെ എഴുത്തുകാരും
ചിത്രങ്ങള്‍ റോഡരുകില്‍ പ്രദര്‍ശിക്കുമ്പോള്‍
രാഷ്ട്രീയപാര്‍ട്ടികളും
എപ്പോഴും മറന്നുകളയുന്ന
എന്നാല്‍ ഒരിക്കലും
മറന്നു പോകരുതാത്ത പ്രാതസ്മരണീയരായ
ത്രിമൂര്‍ത്തികളുണ്ട്.
ശ്രീനാരായണ ഗുരു(1854-1928)
ജനിക്കുന്നതിനും 3 കൊല്ലം മുന്‍പ്
1851 ല്‍ നാഗര്‍കോവിലിലെ സ്വാമിത്തോപ്പില്‍(ശാസ്താം കോവില്‍)
ആദ്യ കണ്ണാടിപ്രതിഷ്ട നടത്തി ചരിത്രം കുറിച്ച്
പിന്നീട് അയ്യ വൈകുണ്ഠന്‍ ആയി മാറിയ
മുത്തുക്കുട്ടി(1809-1851),
ചെറായില്‍ പുലയനയ്യപ്പന്‍(സഹോദരന്‍)
രണ്ടു ചെറുമരുമായി
"അവര്‍ണ്ണ-അവര്‍ണ്ണ മിശ്രഭോജനം"
നടത്തിയതിനും 40 കൊല്ലം മുന്‍പ് മഹാത്മജിയാല്‍
"പുലയ രാജാവ്" എന്നു വിശേഷിപ്പിക്കപ്പെട്ട
അയ്യങ്കാളി(1863-1940)യെ ഒപ്പമിരിത്തി ലോകത്തിലാദ്യമായി
"സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോനനം"
നടപ്പാക്കിയ
ശിവരാജയോഗി തൈക്കാട്ട് അയ്യാസ്വാമികള്‍(1814-1909-)
എന്ന സുബ്ബരായന്‍
1886 ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്
ശിവലിംഗ പ്രതിഷ്ഠ നടത്തുന്നുതിനു
36 വര്‍ഷവും അദ്ദേഹം ജനിക്കുന്നതിനു 4 വര്‍ഷവും മുന്‍പ്,
1852 ല്‍ ആറാട്ടുപുഴയിലും
തണ്ണീര്‍മുക്കത്തും ശിവക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ( 1825-1874) എന്ന ഈഴവപ്രമാണി
എന്നിവരാണ് തമസ്കരിക്കപ്പെടുന്ന
നവോത്ഥാന നായക ത്രിമൂര്‍ത്തികള്‍
ചരിത്ര വായന : നാലുവീട്ടില്‍ പിള്ളമാര്‍
6 years ago