Friday 26 December 2008

തമസ്കരിക്കപ്പെടുന്ന നവോത്ഥാന നായകര്‍

തമസ്കരിക്കപ്പെടുന്ന നവോത്ഥാന നായകര്‍

നവോത്ഥന നായകരുടെ നീണ്ട ലിസ്റ്റ്‌ പ്രസിദ്ധപ്പെടുത്തുമ്പോല്‍
നമ്മുടെ എഴുത്തുകാരും
ചിത്രങ്ങള്‍ റോഡരുകില്‍ പ്രദര്‍ശിക്കുമ്പോള്‍
രാഷ്ട്രീയപാര്‍ട്ടികളും
എപ്പോഴും മറന്നുകളയുന്ന
എന്നാല്‍ ഒരിക്കലും
മറന്നു പോകരുതാത്ത പ്രാതസ്മരണീയരായ
ത്രിമൂര്‍ത്തികളുണ്ട്‌.

ശ്രീനാരായണ ഗുരു(1854-1928)
ജനിക്കുന്നതിനും 3 കൊല്ലം മുന്‍പ്‌
1851 ല്‍ നാഗര്‍കോവിലിലെ സ്വാമിത്തോപ്പില്‍(ശാസ്താം കോവില്‍)
ആദ്യ കണ്ണാടിപ്രതിഷ്ട നടത്തി ചരിത്രം കുറിച്ച്‌
പിന്നീട്‌ അയ്യ വൈകുണ്ഠന്‍ ആയി മാറിയ
മുത്തുക്കുട്ടി(1809-1851),

ചെറായില്‍ പുലയനയ്യപ്പന്‍(സഹോദരന്‍)
രണ്ടു ചെറുമരുമായി
"അവര്‍ണ്ണ-അവര്‍ണ്ണ മിശ്രഭോജനം"
നടത്തിയതിനും 40 കൊല്ലം മുന്‍പ്‌ മഹാത്മജിയാല്‍
"പുലയ രാജാവ്‌" എന്നു വിശേഷിപ്പിക്കപ്പെട്ട
അയ്യങ്കാളി(1863-1940)യെ ഒപ്പമിരിത്തി ലോകത്തിലാദ്യമായി
"സവര്‍ണ്ണ-അവര്‍ണ്ണ പന്തിഭോനനം"
നടപ്പാക്കിയ
ശിവരാജയോഗി തൈക്കാട്ട്‌ അയ്യാസ്വാമികള്‍(1814-1909-)
എന്ന സുബ്ബരായന്‍

1886 ല്‍ ശ്രീനാരായണ ഗുരു അരുവിപ്പുറത്ത്‌
ശിവലിംഗ പ്രതിഷ്ഠ നടത്തുന്നുതിനു
36 വര്‍ഷവും അദ്ദേഹം ജനിക്കുന്നതിനു 4 വര്‍ഷവും മുന്‍പ്‌,
1852 ല്‍ ആറാട്ടുപുഴയിലും
തണ്ണീര്‍മുക്കത്തും ശിവക്ഷേത്രങ്ങള്‍ നിര്‍മ്മിച്ച
ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ ( 1825-1874) എന്ന ഈഴവപ്രമാണി
എന്നിവരാണ്‌ തമസ്കരിക്കപ്പെടുന്ന
നവോത്ഥാന നായക ത്രിമൂര്‍ത്തികള്‍

Sunday 23 November 2008

 
Talk on Ayya Swamikal by Dr.Kanam
Posted by Picasa
 
Class by Dr.Gopinatha Pillai in Erattupetta
Posted by Picasa
 
Speech by Mukatteth Gopinatha Pillai
Posted by Picasa
 
Prize destribution by Balakrishna Pillai,Secretary
Posted by Picasa
 
Prize destribution to winners in Quiz competetion,Chirakadavu Centre
Posted by Picasa

Arsha Bharatha Vichara Vedi

A Unit of Vedavyasa Sanskrit Academy Ponkunnam
organised by KVMSKU C& C Society
http://vvsa.in/index.html